കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ പൂര്‍ണ നഗ്‌നനായി യുവാവിന്റെ ബൈക്ക് അഭ്യാസം. തൊടുപുഴയില്‍ നിന്നും ബൈക്കില്‍ നഗ്‌നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂര്‍ നഗരത്തില്‍ വച്ചാണ് ചിലര്‍ പകര്‍ത്തിയത്.
ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കള്‍ ഇവരുടെ ബൈക്കില്‍ പിന്തുടര്‍ന്ന് ദൃശ്യം പകര്‍ത്തുകയായിരുന്നു. എന്നാല്‍ നഗ്‌നനായി എത്തിയ യുവാവ്
ആലുവ ഭാഗത്തേക്ക് അമിതവേഗത്തില്‍ വാഹനം ഓടിച്ച് പോയി. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ല. യുവാവിനെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശ്രമം തുടങ്ങി.
Discussion about this post