കാസര്‍കോട്: അമ്മയെ മകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. കാസര്‍കോട് ജില്ലയിലെ പൊവ്വലിലാണ് സംഭവം. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസയാണ് കൊല്ലപ്പെട്ടത്.
അറുപത്തിരണ്ട് വയസ്സായിരുന്നു. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ സഹോദരന്‍ മജീദിന് പരിക്കേറ്റു. സംഭവത്തില്‍ നബീസയുടെ മകന്‍ നാസറിനെ (40) ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
പരിക്കേറ്റ മജീദിനെ ചെങ്കളയില്‍ സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. നാസര്‍ മാനസിക രോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.