ആലപ്പാട് സമരം; കോണ്‍ഗ്രസ് ഇടപെടുന്നു

വരും ദിവസങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കരുനാഗപ്പള്ളി: കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുന്നു. ആലപ്പാട് നടക്കുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. വരും ദിവസങ്ങളില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പാട്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലം എംപി കൂടിയായ കെസി വേണുഗോപാല്‍ ഞായറാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സിആര്‍ മഹേഷാണ് സത്യാഗ്രഹ പന്തലില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.

ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാകുമെന്ന് വ്യക്തമാക്കിയാണ് ജനീകയ സമരം തുടങ്ങിയത്. 70 ദിവസം പിന്നിട്ടതോടെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും സമരം ചര്‍ച്ചയായി. ജനകീയ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെപ്പേര്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

Exit mobile version