പാലക്കാട്: ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. പല ഇടങ്ങളിലും മദ്രസ വിദ്യാര്‍ഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിന റാലികളും ഘോഷയാത്രകളും നടന്നു.
ഇപ്പോഴിതാ, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ചങ്ങലീരിയില് നബി ദിന റാലിയില്‍ പങ്കെടുത്തവര്‍ക്ക് പായസം വിതരണം ചെയ്ത് മാതൃകയായിരിക്കുകയാണ് ക്ഷേത്രകമ്മിറ്റി. വേണ്ടംകുര്‍ശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയില്‍ ഹയാത്തുള്‍ ഇസ്ലാം മദ്രസ ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരാവാഹികള്‍ സ്വീകരിച്ചു.