കൊച്ചി: റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് സംഭവം. കണ്ടന്തറ ചിറയത്ത് വീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ ആണ് മരിച്ചത്.
റംബൂട്ടാന് പഴം കഴിക്കുന്നതിനിടെ കുരു കുഞ്ഞിന്റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. സ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Discussion about this post