മദ്യലഹരിയില്‍ കാറോട്ടം, നിയന്ത്രണം തെറ്റിയ കാര്‍ ഒരു ബൈക്കും രണ്ട് സ്‌കൂട്ടറുകളും ഇടിച്ചിട്ടു, ഒരാള്‍ക്ക് ദാരുണാന്ത്യം

accident|bignewslive

അടൂര്‍: നിയന്ത്രണംവിട്ട കാര്‍ ഒരു ബൈക്കിലും രണ്ട് സ്‌കൂട്ടറുകളിലും ഇടിച്ച് ഒരു യാത്രക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍പുഴയിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിത വേഗത്തിലെത്തി നിയന്ത്രണം തെറ്റിയ കാര്‍ സ്‌കൂട്ടറുകളെ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളിയറ സ്വദേശിയും നാല്‍പ്പത്തിമൂന്നുകാരനുമായ ഉണ്ണികൃഷ്ണനാണ് മരിച്ചത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാളും മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയുമാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ സ്‌കൂട്ടറുകളെ ഇടിച്ചിട്ടതിന് പിന്നാലെ ഒരു ബൈക്കും ഇടിച്ച് തെറിപ്പിച്ചാണ് നിര്‍ന്നത്.

കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version