ചേര്‍ത്തല: മിനിലോറിയിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ദേശീയ പാതയില്‍ പൊന്നാം വെളി പത്മാക്ഷി കവലയ്ക്ക് സമീപത്തുവെച്ചാണ് അപകടം. പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വെളിപറമ്പില്‍ ഹൗസില്‍ ജലാലുദ്ദിന്‍ വി എ ആണ് മരിച്ചത്.
അമ്പത്തിയഞ്ച് വയസ്സായിരുന്നു. പാചക തൊഴിലാളിയും ജലാല്‍ കാറ്ററിങ് ഉടമയുമാണ് ജലാലുദ്ദീന്‍. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. പൊന്നാം വെളിയിലെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനുള്ള പാചക ഒരുക്കങ്ങള്‍ നടത്തിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ജലാലുദ്ദീന്‍.
ചേര്‍ത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് അതിവേഗതയില്‍ എത്തിയ മിനിലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാലുദ്ദീനെ ഉടന്‍ തന്നെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെരുമ്പളം പഞ്ചായത്തില്‍ വെളിപറമ്പില്‍ പരേതനായ അബൂബക്കര്‍ മുസ്ലിയാരുടെയും പരേതായ ബീപാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജുമൈലത്ത്. മക്കള്‍: ജുസൈന,ജഫ്‌ന (നഴ്സ്, തൃശൂര്‍ മെഡിക്കല്‍ കോളജ്) മരുമക്കള്‍: അനൂപ് കൊച്ചി. ആഷിക് വൈക്കം ( കോസ്റ്റ് ഗാര്‍ഡ്, ചെന്നൈ ).