കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി മിനു മുനീര്‍ ലൈംഗികാരോപണമുന്നയിച്ച് രംഗത്തെത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ മണിയന്‍പിള്ള രാജു രംഗത്ത്.
ഇതിന്റെയൊക്കെ പിന്നില്‍ പല ഉദ്ദേശങ്ങളുള്ളവര്‍ ഉണ്ട്. ഇനി ധാരാളം ആരോപണങ്ങള്‍ വരുമെന്നും പണം അടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍, മുന്‍പ് അവസരം ചോദിച്ചിട്ട് ലഭിക്കാത്തവര്‍ അങ്ങനെ പലരും വരുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ഇതില്‍ അന്വേഷണം ആവശ്യമാണ്. ഡബ്‌ള്യൂ സി സി പറഞ്ഞതില്‍ കാര്യമുണ്ടെന്നും ഇതില്‍ അന്വേഷണം ഉണ്ടാവണമെന്നും തെറ്റ് ചെയ്യാത്തവരെപ്പോലും ഇതില്‍ പെടുത്തുമെന്നും അന്വേഷണം നടന്നില്ലെങ്കില്‍ ഇനിയും ആളുകള്‍ വന്നുകൊണ്ടിരിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
Discussion about this post