കൊച്ചി: വി ജെ മച്ചാന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പോലീസിനു ലഭിച്ച പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ താമസസ്ഥലത്തുനിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മാന്നാര്‍ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള ആളാണ് വിജെ മച്ചാന്‍.
സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post