തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ നിലവിലെ അവസ്ഥ ഭീതി പരത്തുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണമെന്നും ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്നും സുരേഷ് ഗോപി ചോദിക്കുന്നു.
കോടതി പറയുമോ മറുപടി. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കന്നതെന്നും ഇനി നമുക്ക് കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും മറ്റു അധികൃതരും നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.