ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കവേ നിര്‍ണായക വിവരം പുറത്ത്. ഇന്ന് നടത്തിയ തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തി.
കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റര്‍ നീളമുള്ള കയറാണ് പുഴയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഈശ്വര്‍ മാല്‍പയുടെ സംഘത്തിന്റേതാണ് നിര്‍ണായക കണ്ടെത്തല്‍. വലിച്ചു കയറ്റിയ ലോഹഭാഗങ്ങള്ക്കൊപ്പമാണ് കയറും ലഭിച്ചിരിക്കുന്നത്. എന്നാല്‍ വണ്ടിയുടെ ബോഡിപാര്‍ട്ട് അര്‍ജുന്റെ വണ്ടിയുടേതല്ല.
Discussion about this post