കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി, പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം

death|bignewslive

ചേലക്കര: ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേല്‍ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകള്‍ എല്‍വിനയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 9.30 യോടെയാണ് സംഭവം. മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എല്‍വിന. അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു.

സംഭവം മാതാവ് കണ്ടിരുന്നില്ല. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് മകളെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Exit mobile version