കൊച്ചി: മട്ടാഞ്ചേരിയില്‍ അവശേഷിക്കുന്ന രണ്ടു ജൂത വംശജരില്‍ ഒരാള്‍ മരിച്ചു. ക്യൂനി ഹലേഗ എന്ന 89 കാരിയാണ് മരിച്ചത്. പ്രമുഖ വ്യവസായിയായിരുന്ന എസ്. കോഡറിന്റെ മകളും പരേതനായ എസ്. ഹലേഗയുടെ ഭാര്യയുമാണ്.
കൊച്ചിയിലെ ജൂതപ്പള്ളിയായ സിനഗോഗിന്റെ ചുമതലക്കാരിയായിരുന്നു രാവിലെ ആറരയോടെയാണ് മരിച്ചത്. ഫിയോണ, ഡേവിഡ് ഹലേഗ എന്നിവരാണ് മക്കള്‍. ഇരുവരും അമേരിക്കയിലാണ്. ഉച്ചതിരിഞ്ഞ് 3 മണിയോടെ മട്ടാഞ്ചേരി ജൂത സിമിത്തേരിയില്‍ സംസ്‌ക്കരിക്കും.
Discussion about this post