ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകന് മാത്യു നെടുമ്പാറ ആണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയില്‍ 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും മുന്‍കാല വിധികള്‍ നിയമപരമായി തെറ്റാണെന്നും ഹര്ജിക്കാരന് പറയുന്നു.
വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം ഡികമ്മിഷന്‍ ചെയ്യണം എന്നാവശ്യവുമായി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തുന്നത്.
Discussion about this post