തിരുവനന്തപുരം: ജര്‍മന്‍ പൗരനെ വാടകവീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. ഗോര്‍ജ് കാളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ഗോര്‍ജ് കാള്‍ തൊഴിച്ചല്‍ കുന്നത്തുവിളാകം ലക്ഷ്മിഹൗസില് താമസിക്കുന്ന ജര്‍മന്‍ ദമ്പതികളെ കാണാന്‍ എത്തിയതാണ്. എന്നാല്‍ ഇവര്‍ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. വാടകവീട്ടില്‍ താമസിച്ചിരുന്ന ഇയാളെ വെള്ളിയാഴ്ച വൈകുന്നേരമായിട്ടും പുറത്തു കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ശ്രീലങ്കയില്‍ പോയിരിക്കുന്ന സുഹ്യത്തുക്കള്‍ എത്തിയതിനു ശേഷമാകും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന് എസ്.എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു.
Discussion about this post