കോഴിക്കോട്: വയനാട്ടില്‍ മാത്രമല്ല കോഴിക്കോടും ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കുടരഞ്ഞിയിലും മുക്കത്തുമാണ് ശബ്ദം കേട്ടത്. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാവിലും പാറ കലങ്ങോടും ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു.
വയനാട്ടിലെ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കോഴിക്കോടും സമാനസംഭവമുണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.
Discussion about this post