വയനാട്: വയനാടിന് കൈത്താങ്ങാവാന്‍ റിലയന്‍സ് ഫൗണ്ടേഷന്. ദുരിതബാധിതര്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന് സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചു.
പാല്, പഴങ്ങള്‍ തുടങ്ങിയ പോഷക ആഹാരങ്ങള്‍, അടുക്കളയിലേക്ക് ആവശ്യമായ റേഷന്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് റിലയന്‍സ് ഫൗണ്ടേഷന് വിതരണം ചെയ്യും. വെള്ളം, ടോയ്ലറ്ററികള്‍, അവശ്യ ശുചിത്വ വസ്തുക്കള്‍, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കും.
വീട് നഷ്ടമായ കുടുംബങ്ങളെ ദൈനംദിന ജീവിതം പുനരാരംഭിക്കാന്‍ സഹായിക്കുന്നതിന് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, കിടക്കകള്‍, വസ്ത്രങ്ങള്‍, അടുക്കളയിലേക്കുള്ള അവശ്യവസ്തുക്കള്‍ എന്നിവ നല്‍കുമെന്നും റിലയന്‍സ് അറിയിച്ചു.
അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ ദുരന്ത നിവാരണ സംഘം, സംസ്ഥാന അധികാരികളുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (എസ് ഡി എം എ) ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്.
സുസ്ഥിര ഉപജീവനം പുനഃസ്ഥാപിക്കാന്‍ വയനാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുസൃതമായി വിത്ത്, കാലിത്തീറ്റ, ഉപകരണങ്ങള്‍, തൊഴില്‍ പരിശീലനം കൃഷി, എന്നിവയ്ക്ക് പിന്തുണ നല്‍കുമെന്നും റിലയന്‍സ് അറിയിച്ചു.
ദുരന്തബാധിതരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്ന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ പുസ്തകങ്ങളും കളി സാമഗ്രികളും വിതരണം ചെയ്യും. ക്യാംപുകളിലെ താമസക്കാര്‍ക്കും ദുരന്തനിവാരണ സംഘങ്ങള്‍ക്കും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ടവറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജിയോ ഭാരത് ഫോണുകള്‍ ലഭ്യമാക്കും. ദുരന്തബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും ഒപ്പം കമ്മ്യൂണിറ്റി ഹീലിംഗ് സെന്ററുകളും തുടങ്ങുമെന്നും അറിയിച്ചു.
Discussion about this post