ചെന്നൈ: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 370 ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെയാണ്. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ട് ഒട്ടനവധി പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
അതേസമയം, ദുരിതബാധിതര്‍ക്ക് സഹായങ്ങളുമായി നിരവധി പേര് രംഗത്തെത്തുന്നുമുണ്ട്. ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തെലുങ്ക് നടന് ചിരഞ്ജീവിയും മകന് രാം ചരണും.
ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകളാണെന്നും അതില്‍ താന്‍ ദുഃഖിതനാണെന്നും ചിരഞ്ജീവി കുറിച്ചു.
Discussion about this post