തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ഒഎസ് അംബികയുടെ മകന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വിനീതാണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു.
ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 5 .30 നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.