‘ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനും പ്രാധാന്യം നല്‍കും’; വയനാട്ടിലെ ദുരന്തഭൂമി സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി

suresh gopi|bignewslive

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ഇന്ന് രാവിലെയാണ് വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സൈനിക ഉദ്യോഗസ്ഥരുമായി സുരേഷ് ഗോപി സംസാരിച്ചു.

ഇപ്പോള്‍ ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version