കല്‍പ്പറ്റ; വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ മേജര്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനം. നടനും ടെറിടോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫിയാണ് മേജര്‍ രവി പങ്കുവെച്ചത്.
പി.ആര്‍.ഒ ഡിഫന്‍സ് കൊച്ചിയെന്ന എക്‌സ് പേജിലാണ് മേജര്‍ രവി സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
സെല്‍ഫിയെടുത്തത് ശരിയായില്ല. മുണ്ടക്കൈയിലും ചൂരല്‍മലയിലും ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് നിലവില്‍. അങ്ങനെയുള്ള ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രര്‍ത്തികള്‍ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നുമാണ് വിമര്‍ശനം ഉയരുന്നത്.
Discussion about this post