മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകനോട് പരിധിവിട്ട ചോദ്യങ്ങള്‍ ചോദിച്ചു, കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ARJUN | BIGNEWSLIVE

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന്റെ മകന്റെ പ്രതികരണം തേടിയ യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.

മഴവില്‍ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി. അര്‍ജുന്റെ മകനോട് പരിധിവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി. പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്.

കുട്ടിയോട് അവതാരക അപമര്യാദയായി പെരുമാറിയെന്നും പോക്സോ വകുപ്പിന്റെ പരിധിയില്‍ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

Exit mobile version