തിരുവനന്തപുരം: വയോധികയെയും മകളുടെ ഭർത്താവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന ശ്യാമള(74) സാബുലാൽ(50) എന്നിവരാണ് മരിച്ചത്.
വണ്ടിത്തടത്താണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
ALSO READ-വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ജോലിക്ക് പോകാനിറങ്ങിയ യുവാവിന് പരിക്ക്
അർബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുൻപ് മരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം.