ആലപ്പുഴ: വേറെ ഒന്നും വേണ്ട ഒരു ശുചിമുറിയെങ്കിലും… കഴിഞ്ഞ 12 വര്‍ഷമായി ഭാനുമതി ഈ ഷെഡിലാണ് താമസിക്കുന്നത്. അടച്ചുറപ്പില്ലാത്ത ഈ കൂരയില്‍ അവര്‍ തനിച്ചാണ് താമസം. മഴയും വെയിലുമൊന്നും ഈ അമ്പത്തിയെട്ടുകാരിയ്ക്ക് പുതുമയല്ല. ചോര്ന്നുലിക്കുന്ന ഈ കൂരയില്‍ ശുചിമുറി മതി എന്നാണ് ഈ അമ്മ ആവശ്യപ്പെടുന്നത്. തുറവൂര്‍ തെക്ക് പുത്തന്‍ചന്ത നിവാസിയാണ് ഭാനുമതി.
ശുചിമുറി ആവശ്യം തോന്നുമ്പോഴെല്ലാം കണ്ണുനിറയും. വര്‍ഷങ്ങളായി സമീപത്തെ വീടുകളിലാണ് ഈ വീട്ടമ്മ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ വീടിന്റെ കാര്യത്തിലും ഭയമുണ്ട് താനും. റോഡിനോട് ചേര്‍ന്നാണഅ ആ ഒറ്റമുറി കൂര. ഒരു ബൈക്ക് പോയാല്‍ തന്നെ ഷെഡ് ഇളകിപ്പറക്കുമെന്ന് ഭാനുമതി പറയുന്നു.
അടയ്ക്കാന്‍ ഒരു വാതിലുപോലുമില്ലാത്ത ഈ ഷെഡില്‍ രാത്രിയില്‍ മൂര്‍ച്ചയുള്ള കത്തിയുമായാണ് ഭാനുവമ്മ കിടക്കുന്നത്. ആരെങ്കിലും ആക്രമിക്കുമോയെന്ന ഭയം തന്നെ കാരണം. വീടിനോട് ചേര്‍ന്നുള്ള രണ്ട് ക്ഷേത്രത്തിലെ മുറ്റമടിച്ച് കിട്ടുന്ന 800 രൂപയാണ് ഭാനുവിന്റെ ആകെയുള്ള വരുമാനം. ആ തുക കൊണ്ട് അരിയും പച്ചക്കറിയും മരുന്നും വാങ്ങിയാല്‍ പിന്നെ ഷെഡ് മുറുക്കി കെട്ടാന്‍ പോലും തികയില്ലെന്ന് അവര്‍ പറയുന്നു.
ഭാനുമതി വിവാഹം ചെയ്തിട്ടില്ല, കുഞ്ഞിലേ ഒരു പനി വന്ന് മുഖം ഒരുവശത്തേക്ക് കോടിപ്പോയിരുന്നു. അന്നു മുതല്‍ ജീവിതത്തില്‍ ദുരിതവും അവഗണയുമായിരുന്നെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സഹോദരന്റെ പറമ്പിലാണ് ഷെഡ് കെട്ടിയിരിക്കുന്നത്. സഹോദരന് മരിച്ചതോടെ താമസിക്കുന്ന പറമ്പുപോലും ഭാനുവിന് അന്യമായി. നിലവില്‍ സഹോദര ഭാര്യയുടെ കൈവശമാണ് ഭാനുവിന്റെ പേരുള്‍പ്പെടുന്ന റേഷന്‍കാര്‍ഡും. ആയതിനാല്‍ റേഷന്‍ പോലും കിട്ടില്ല.
എന്നാല്‍ ഭാനുമതിയുടെ അവസ്ഥ കണ്ട് സമീപവാസിയായ ഒരാള്‍ ഒരു സെന്റ് ഭൂമി സ്വന്തമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും വീട് പണിയാന്‍ പണമില്ല. അതേസമയം ഒരു വീടിനായി നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങി മടുത്തുവെന്ന് ഭാനു പറയുന്നു. ഓരോ തവണയും ഫണ്ടില്ല, പിന്നെനോക്കാം എന്ന സ്ഥിരം പല്ലവി രിക്കുന്നതിന് മുമ്പ് അടച്ചുറപ്പുള്ള ഒരു വീടും സ്വന്തമായി ഒരു ശുചിമുറിയുമാണ് ഈ അനാഥയുടെ ലക്ഷ്യം.
സുമനസുകള്‍ സഹായം തേടുകയാണ് ഭാനുമതി ഇപ്പോള്‍…
Discussion about this post