ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ 68 ചോദ്യ പേപ്പര്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള നിര്‍ണായക തെളിവ് ബീഹാര്‍ പൊലീസ് സിബിഐ അന്വേഷണ സംഘത്തിന് കൈമാറി.
ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന പരീക്ഷാ കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങള്‍ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിബിഐ ചോദ്യം ചെയ്യലിന് എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കും.
അതേസമയം, നീറ്റ് പരീക്ഷാക്രമക്കേടില്‍ ഇന്ന് എന്എസ്യു ദില്ലിയില്‍ പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധിക്കും. പരീക്ഷ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്നേക്കും.
Discussion about this post