വീടിന്റെ ഗോവണിയില്‍ നിന്ന് വീണു, രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: രണ്ട് വയസുകാരി വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. കോന്നി മാങ്കുളത്ത് പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ – സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്.

ഗോവണിയില്‍ നിന്നും കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

also read:വീടിനുള്ളിൽ എട്ടാം ക്ലാസുകാരൻ മരിച്ചനിലയിൽ; കൈയ്യിൽ തുണികൊണ്ടുള്ള കെട്ട്; ദുരൂഹത; അന്വേഷണം

മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു.

Exit mobile version