ആലപ്പുഴ: അയല്‍വാസികളായ ദമ്പതികള്‍ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ അറുപതുകാരന് കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനന് ആണ് മരിച്ചത്.
മോഹന്‍ ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നു മോഹന്‍. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മരിച്ച മോഹന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ്. ഈ ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കിയത് അയല്‍വീട്ടിലെ ചന്ദ്രന് എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു.
എന്നാല്‍ വൈകുന്നേരത്തോടെ ചന്ദ്രന് ഇവിടെയെത്തിയ ചന്ദ്രന് ലളിതയുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ലളിതയെ കസേരയെടുത്ത് അടിക്കാന്‍ വരികയായിരുന്നു ചന്ദ്രന്.
ഇതിന് തടസം പിടിക്കാന്‍ എത്തിയപ്പോഴാണ് മോഹന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
അതേസമയം, വഴക്കിനിടെ ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കള്‍: ശ്യാം, ശ്യാമിലി.
Discussion about this post