കോട്ടയം: സ്‌കൂട്ടറില്‍ ക്രെയിനിടിച്ചുണ്ടായ അപകടത്തില്‍ ഇരുപത് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയത്താണ് സംഭവം. കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ ആണ് മരിച്ചത്.

അമ്മ ജോളിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശേരി -വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
also read:ഇന്നും ഇടിമിന്നലോടുകൂടിയ കനത്ത മഴയും കാറ്റും, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കറുകച്ചാലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിക്കുകയായിരുന്നു. നോയല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജോളിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.















Discussion about this post