നാലുമാസമായി ലീവില്‍, പോലീസുകാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ സിപിഒ മധു ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.

ഇന്ന് രാവിലെയാണ് മധുവിനെ തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു സിപിഒ മധു.

also read:പുതുച്ചേരിയില്‍ വീടിനുള്ളിലേക്ക് മാന്‍ഹോളിലൂടെ വിഷവായു കടന്ന് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ഭാര്യയുമായി മൂന്നുമാസത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു. കുടുംബപ്രശ്ങ്ങളാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version