അവധിയാഘോഷത്തിനായി എത്തി, മലയാളി യുവതികള്‍ ഓസ്‌ട്രേലിയയില്‍ കടലില്‍ വീണു മരിച്ചു

death|bignewslive

കണ്ണൂര്‍: രണ്ടു മലയാളി യുവതികള്‍ ഓസ്‌ട്രേലിയയില്‍ കടലില്‍ വീണു മരിച്ചു. സിഡ്‌നിയിലാണ് സംഭവം. നടാല്‍ നാറാണത്ത് പാലത്തിനു സമീപം ഹിബയില്‍ മര്‍വ ഹാഷിം (35), കൊളത്തറ നീര്‍ഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്.

ഇവരുട കൂടെയുണ്ടായിരുന്ന നീര്‍ഷയുടെ സഹോദരി റോഷ്‌ന പരുക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ടു 4.30ന് ആയിരുന്നു അപകടം.

അവധിയാഘോഷത്തിനായി സിഡ്‌നി സതര്‍ലന്‍ഡ് ഷെയറിലെ കുര്‍ണെലില്‍ എത്തിയതായിരുന്നു ഇവര്‍. പാറക്കെട്ടിലിരുന്നപ്പോള്‍ തിരമാലകള്‍ വന്നിടിക്കുകയും മൂന്നുപേരും പാറക്കെട്ടുകള്‍ക്കിടയിലൂടെ കടലില്‍ വീഴുകയുമായിരുന്നു.

അപകടവിവരം റോഷ്‌നയാണ് പോലീസിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പൊലീസിന്റെ ഹെലികോപ്റ്റര്‍ രക്ഷാസംഘമാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version