അവയവക്കടത്ത്: ഇറാനിൽ പോയി വൃക്ക നൽകിയ പാലക്കാട് സ്വദേശി ഷമീറിനെ കണ്ടെത്തി

കൊച്ചി: മലയാളിയായ സാബിത്തിന്റെ രാജ്യാന്തരബന്ധമുള്ള അവയവക്കടത്ത് സംഘത്തിന്റെ കെണിയിൽ വീണ പാലക്കാട് സ്വദേശിയെ കണ്ടെത്തി. കേസിൽ പോലീസ് അന്വേഷിക്കുകയായിരുന്ന കാണാതായ പാലക്കാട് സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. വീട്ടുകാർക്കും ഇയാളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. പിന്നീട് അന്വേഷണത്തിനിടെ പോലീസ് കോയമ്പത്തൂരിൽ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

ALSO READ- ‘നിന്റെ നക്കാപ്പിച്ചയ്ക്ക് നിന്റെ മോനെ ഇങ്ങനെ നോക്കാനേ പറ്റത്തുള്ളൂടാ’; ഒരു വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ; വീഡിയോ പകർത്തി ഭർത്താവിന് അയച്ചു; കേസ്

ഷമീർ ടെഹ്‌റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം തിരികെ എത്തിയിരുന്നു. തുടർന്ന് ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന് അന്വേഷണ സംഘം തീരുമാനിക്കും.

Exit mobile version