സ്വകാര്യ ബസ്സിടിച്ചു, കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്

death|bignewslive

തൊടുപുഴ: സ്വകാര്യ ബസ്സിടിച്ച് കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൊടുപുഴയിലാണ് സംഭവം. ഒഡീഷ സ്വദേശിയായ ബികറാം കഡ്രകയാണ് മരിച്ചത്.

പത്തൊമ്പതുവയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഒഡീഷ സ്വദേശികളായ സുഭാകര്‍ കഡ്രക(20), റോമഷ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സുഭാകറുടെ നില ഗുരുതരമാണ്. ഞറുക്കുറ്റിയ്ക്കും കുന്നത്തിനും ഇടയിലെ വളവിലായിരുന്നു അപകടം.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന തൊഴിലാളികളെ തൊഴുപുഴ- വണ്ണപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഇവര്‍ റോഡിന്റെ ഇടതുവശം ചേര്‍ന്നാണ് നടന്നത്.

റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി തൊഴിലാളികള്‍ റോഡിലേക്ക് കയറി നടക്കുമ്പോള്‍ വളവ് തിരിഞ്ഞ് വേഗത്തിലെത്തിയ ബസ് മൂവരെയും പിന്നില്‍ നിന്ന് ഇടിക്കുകയായിന്നെന്നാണ് വിവരം.

Exit mobile version