അമ്പലപ്പുഴ: നടുക്കടലില്‍ ബോട്ടിന്റെ എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് കടലില്‍പ്പെട്ട എട്ട് തൊഴിലാളികളെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തി തൊഴിലാളികളെ കരക്കെത്തിച്ചത്.
തമിഴ്നാട് സ്വദേശി ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഷാര്‍ജി അമ്മ എന്ന ബോട്ടിന്റെ എന്‍ജിനാണ് തകരാറിലായത്. തുടര്‍ന്ന് വിവരമറിഞ്ഞ് ആലപ്പുഴ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നെങ്കിലും സാഹസികമായാണ് റെസ്ക്യൂ ടീം ഇവരെ കരക്കെത്തിച്ചത്.
Discussion about this post