തൃശ്ശൂര്‍: കല്യാണ ദിവസം കൂട്ടുകരുടെ റാഗിങ് സഹിക്കാനാകാത്തതാണ്. എന്നാല്‍ മുഖം കറുക്കുന്ന തരത്തില്‍ ഒന്നും പറയാനും പറ്റില്ല. എല്ലാം സഹിക്കുക മാത്രം. എന്നാല്‍ അതിരുവിട്ട ചില പരിഹാസങ്ങളും ആഘോഷങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. ഇത്തരം കോമാളിത്തരങ്ങള്‍ പലപ്പോഴും വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കുണ്ടാക്കുന്ന മാനസികബുദ്ധിമുട്ടുകള്‍ പലരും ചിന്തിക്കാറില്ല.അത്തരത്തില്‍ അതിരുവിട്ട ഒരു വിവാഹാഘോഷം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ സുഹൃത്തുക്കളുടെ പരിധിവിട്ട റാഗിങ് സഹിക്കവെയ്യാതെ ഒടുക്കം വരന് ക്ഷുപിതനായി.
വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്പിയാണ് ഇവര്‍ ആദ്യം ഇവരെ കഴിക്കാനിരുത്തിയത്. വരന് ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു. ഇലയില്‍ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയില്‍ കാണാം. ഇതോടെ സുഹൃത്തുക്കള്‍ വരനെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരന് ആ മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു.
എന്നാല്‍ വരനും കൂട്ടരും ചേര്‍ന്ന് നടത്തിയ പരിപാടിയാണ് ഇത് എന്നും വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.
Discussion about this post