പാലക്കാട്: പാലക്കാട് ജില്ലയില്‍ കഠിനമായ ചൂട് കൂടുന്നു. മാര്‍ച്ച് മാസം ആകുന്നതിന് മുമ്പേ വെന്തുരുകുകയാണ് പാലക്കാട്. ഇടമഴ ലഭിച്ചില്ലെങ്കില്‍ അടുത്ത മാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തും.
കഴിഞ്ഞ 10 ദിവസത്തിലേറെയായി 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസിലാണ് പാലക്കാടിന്റെ താപനില. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് മുണ്ടൂര്‍, പട്ടാമ്പി, മലമ്പുഴ എന്നിവിടങ്ങളിലാണ്. രാവിലെ 10 മണിയാകുമ്പോഴേക്കും നട്ടുച്ച ചൂട്.
പുറത്തിറങ്ങിയാല്‍ വെയിലേറ്റ് വാടി കരിഞ്ഞു പോകുന്ന സ്ഥിതി. പുലര്‍ച്ചെ വരെ നല്ല തണുത്ത കാറ്റ്. പിന്നീട് കൊടുംവെയിലിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു. ഈ പോക്ക് പോയാല്‍ മാര്‍ച്ച് പകുതിയോടെ ചൂട് 40 ഡിഗ്രിയിലെത്തും എന്നാണ്
കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍.
Discussion about this post