കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതത്തില്‍. 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന മോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ നിലത്ത് കിടന്നാണ് ഉറങ്ങിയത്.
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി എറണാകുളത്ത് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്.
രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചതെന്നാണ് വിവരം. രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന്‍ വെള്ളം മാത്രമാണ് മോദി കുടിച്ചതെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഴക്കുളം പൈനാപ്പിളും 20 കരിക്കുമായാണ് മോദി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത്. പ്രത്യേകം പായ്ക്ക് ചെയ്താണ് നെടുമ്പാശേരി വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് കരിക്ക് കൊടുത്തുവിട്ടത്.















Discussion about this post