ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ടു, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു, ഏഴുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ട ഏഴുവയസ്സുകാരന്റെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ വൈഷ്ണവത്തില്‍ ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

also read:ധൻബാദിലേക്കുള്ള ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

മൂന്നാനക്കുഴിക്കു സമീപം ആണ് അപകടം സംഭവിച്ചത്. വൈഷ്ണവും അമ്മയും ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു. അതിനിടെ ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വൈഷ്ണവ് തല പുറത്തിടുകയായിരുന്നു.

ഇതോടെ കുട്ടിയുടെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവിനെ ഉടന്‍ തന്നെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

also read:നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ വൈകീട്ട് ആറുമണിയോടെ മരിച്ചു. വേറ്റിനാട് എം.ജി.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് വൈഷ്ണവ്.

Exit mobile version