തിരുവനന്തപുരം: ഹര്‍ത്താലില്‍ ദിനത്തിലെ അക്രമങ്ങളില്‍ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് നോട്ടീസ് വന്നതിനു പിന്നാലെ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ശബരിമല കര്‍മ്മ സമിതി നടത്താനിരുന്ന രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും റദ്ദാക്കി.
ഈ മാസം 11 മുതല്‍ 13 വരെ രഥയാത്രയും 18ന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനു ബദലായി ജനുവരി 10ന് സംസ്ഥാനത്തെ നൂറ് കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമവും സംസ്ഥാനവ്യാപകമായി മകരജ്യോതി നടത്തുവാനും തീരുമാനമായിട്ടുണ്ട്.
ജനുവരി 19ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ മഹാസംഗമവും നടത്തും. ശ്രീ ശ്രീ രവിശങ്കര്‍ മഹാസംഗമം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.
Discussion about this post