‘റോബിനെ’ പൂട്ടാന്‍ കെഎസ്ആര്‍ടിസി! അതേ റൂട്ടില്‍ വോള്‍വോ ബസ് നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും

നാളെ പുലര്‍ച്ചെ 4.30നാണ് സര്‍വീസ് തുടങ്ങുക.

തിരുവനന്തപുരം: മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ചു യാത്ര തുടങ്ങിയ റോബിന്‍ ബസിനെ പൂട്ടാനൊരുങ്ങി കെഎസ്ആര്‍ടിസി. റോബിന്‍ ബസ് സര്‍വീസ് നടത്തുന്ന പത്തനംതിട്ട -കോയമ്പത്തൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി വോള്‍വോ എസി ബസ് നാളെ മുതല്‍ സര്‍വ്വീസ് നടത്തും. നാളെ പുലര്‍ച്ചെ 4.30നാണ് സര്‍വീസ് തുടങ്ങുക. 11.30ന് കോയമ്പത്തൂരിലെത്തും.

കോടതി പറയും വരെ സര്‍വീസ് തുടരുമെന്ന നിലപാടിലാണ് റോബിന്‍ ബസുടമ. നാളെയും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തും. 37500 രൂപ ഇതുവരെ പിഴ വന്നു.

അതേസമയം, റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴയിട്ടു. പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ തമിഴ്‌നാട് മോട്ടര്‍ വാഹന വകുപ്പ് 70,410 രൂപയാണ് പിഴയിട്ടത്. ചാവടി ചെക്‌പോസ്റ്റില്‍ വെച്ചായിരുന്നു നടപടി.

Exit mobile version