തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹോദരിമാര്‍ സുമനസ്സുകളുടെ സഹായം തേടുന്നു. പാന്‍ക്രിയാസിനെ ബാധിക്കുന്ന നെസ്ഡിയോ ബ്ലാസ്റ്റോസിസ് എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ് ഇരുപത്തിയൊന്നുകാരിയായ ഫാത്തിമയും സഹോദരി ഫാദിയ(12)യും.
തിരുവനന്തപുരം പൂജപ്പുര വേട്ടമുക്കില്‍ താമസിക്കുന്ന ഫാത്തിമയ്ക്കും ഫാദിയയ്ക്കും മാസം തോറും ചികിത്സയ്ക്കായി മൂന്നരലക്ഷം രൂപ വേണം. മുന്നോട്ടുള്ള ജീവിതവും ചികിത്സയും ഇവരുടെ ഉമ്മ ഷംലയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
നന്നായി ചിത്രം വരക്കും ഫാത്തിമ. രോഗം മൂര്‍ഛിക്കുമ്പോള്‍ ഒന്ന് എഴുന്നേല്ക്കാന് പോലുമാകാത്ത വിധം ശരീരമാസകലം വേദനയാണ് ഇരുവര്‍ക്കും. ഇരുപത്തിയെട്ടു ദിവസം കൂടുമ്പോള്‍ അന്‍പതിനായിരും രൂപ വിലവരുന്ന ഇഞ്ചെക്ഷന് എടുക്കണം. ഇഞ്ചെക്ഷനും ചികിത്സയ്ക്കുമെല്ലാമായി രണ്ടു പേര്‍ക്കും കൂടി ഒരു മാസം മൂന്നരലക്ഷം രൂപയോളം ചെലവ്.
അക്കൗണ്ട് വിവരങ്ങൾ
പേര് – Fathima farhana
അക്കൗണ്ട് നമ്പർ -14290100183624
IFSC Code – FDRL0001429
Gpay
6282074734
9539431290
പണം തികയാത്തതിനാല്‍ കഴിഞ്ഞമാസം ഇന്ജെക്ഷന് വൈകി. മക്കളുടെ വേദന കണ്ടുനില്ക്കാന് കഴിയാതെ, ഷംല വീട്ടില്‍ കിടന്ന കട്ടിലും മേശയും കസേരയുമൊക്കെ വിറ്റു പണം ഒപ്പിച്ചു. ഈ മാസം ഇനിയെന്ത് ചെയ്യുമെന്ന് ഷംലയ്ക്ക് ഒരു പിടിയുമില്ല.
സ്കൂളില്‍ പോലും പോകാനാകുന്നില്ല 12കാരിയായ ഫാദിയയ്ക്ക്.
വര്‍ഷങ്ങള്‍ക്ക് മുന്നേ ഭര്‍ത്താവ് ഉപേക്ഷിച്ചു. കുട്ടികള്‍ക്ക് രോഗം ബാധിച്ചതോടെ മുളകുപൊടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റാണ് ഉമ്മ ഷംല കുട്ടികളെ വളര്‍ത്തിയത്. ആശുപത്രികള്‍ തോറും കയറിയിറങ്ങുന്നതിനാല്‍ ഇപ്പോള്‍ ആ വരുമാനവും നിലച്ചു.
തുടര്‍ചികിത്സയ്ക്ക് ഇനി വെല്ലൂരിലേക്ക് പോകണം. വാടക വീട്ടില്‍ നിന്ന് ഇറങ്ങേണ്ടിവരുമോയെന്ന ഭയം വേറെ. സുമനസ്സുകളുടെ സഹായം മാത്രമാണ് ഷംലയ്ക്കും മക്കള്‍ക്കും ആകെയുള്ള പ്രതീക്ഷ.
അക്കൗണ്ട് വിവരങ്ങള്‍
പേര് – Fathima farhana
അക്കൗണ്ട് നമ്പര്‍ -14290100183624
IFSC Code – FDRL0001429
Gpay
6282074734
9539431290
Discussion about this post