കണ്ണൂരില്‍ വന്‍കവര്‍ച്ച, മോഷണം നടന്നത് വീട്ടുകര്‍ പള്ളിയില്‍ പോയ സമയം, സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്.

കണ്ണൂര്‍: പരിയാരത്ത് പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും 10000 രൂപയും രേഖകളും മോഷണം പോയി. ചിതപ്പിലെപൊയില്‍ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ കൈക്കലാക്കി.

അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ പുറകുവശത്തെ ജനലിന്റെ കമ്പി കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു.

ALSO READ ആഹാരവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയരുത്; ഫുഡ് സേഫ്റ്റി അധികൃതരുടെ മുന്നറിയിപ്പ്

അതോസമയം, വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പോലീസെത്തി സിസിടിവി പരിശോധിച്ചു. ഗ്യാസ് കട്ടര്‍ കൊണ്ട് മുറിക്കുമ്പോഴുളള തീപ്പൊരി മാത്രം ദൃശ്യങ്ങളില്‍ കാണാം. വീട്ടുകാര്‍ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version