കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങിയതായാണ് വിവരം. രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്.
ഭര്‍ത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കി. 2022ലാണ് മുകേഷും അനിഷയും വിവാഹിതരാകുന്നത്.
എന്നാല്‍ എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post