ന്യൂഡല്‍ഹി: രാജ്യം ഏറെനാളായി കാത്തിരിക്കുന്ന വനിതാ സംവരണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് വനിതാ സംവരണം അവതരിപ്പിച്ചത്.
വനിതകള്‍ക്കായി ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് സംവരണം ചെയ്യുന്നതാണു ബില്‍. ബില്‍ അവതരണത്തിനു മുന്‍പ്, പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ചു. ശേഷം ബില്‍ ഐകകണ്ഠേന പാസാക്കാന്‍ എല്ലാ എംപിമാരോടും അഭ്യര്‍ഥിച്ചു. എന്നാല്‍ 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം നടപ്പിലായേക്കില്ലെന്നാണ് സൂചനകള്‍.
അതേസമയം, പുതിയ ബില്ലില്‍ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ നിലവിലുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യസഭയില്‍ പാസാക്കിയ പഴയ ബില്‍ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. എന്നാല്മുന്പു പാസാക്കിയ ബില്‍ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.
Discussion about this post