അടൂരില്‍ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി: പുറത്തറിയിച്ചത് ഇളയ മകന്‍

അടൂര്‍: ഏനാത്ത് തടികയില്‍ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്‌സാണ് മകന്‍ മെല്‍വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

മാത്യുവിന്റെ ഇളയമകന്‍ രാവിലെ എഴുന്നേറ്റ ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ബഹളം വെച്ച് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് നിഗമനം.
മാത്യുവിന്റെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്.

Exit mobile version