കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതത്തിലായ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. തനിക്ക് അർഹമാ. നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർഷിനയുടെ സമരം. സെപ്റ്റംബർ 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് യുവതിയുടെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ഡോക്ടർമാരേയും നഴ്സുമാരേയും പ്രതികളാക്കി പോലീസ് പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചതോടെ വാക്ക് പാലിക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകണമെന്ന് ഹർഷിന ആവശ്യപ്പെട്ടു.
കൂടാതെ, പോലീസ് പ്രതിപ്പട്ടികയിൽപെട്ട പ്രതികളായ ഡോക്ടർമാർക്കും നഴ്സുമാർക്കും അനുകൂലമായി ഡോക്ടേഴ്സ്-നഴ്സസ് സംഘടനകൾ രംഗത്ത് വരുന്നത് മനുഷ്യത്വ രഹിതമാണെന്നും ഹർഷിന കുറ്റപ്പെടുത്തി.
ALSO READ- ഫോർട്ട് കൊച്ചിയിൽ സ്വകാര്യ ബസിൽ മാല മോഷണശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിലായി
കൂടാതെ, 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് സമരസമിതിയും വ്യക്തമാക്കി. സർക്കാർ ഹർഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തുടർ സമരപരിപാടികൾ ആലോചിക്കുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.
Discussion about this post