തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കരുനിലക്കോട് കലാനിലയത്തില്‍ സംഗീത് (24) ആണ് മരിച്ചത്. കരനിലക്കോട് മാവിള ജംഗ്ഷനില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ശ്രീനന്ദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നാട്ടിലെ എല്ലാ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്ക്കുന്ന ആളായിരുന്നു സംഗീത്. ഓണാഘോഷ പരിപാടികളിലും സജീവമായിരുന്നു സംഗീതെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post