കോട്ടയം: സൈബര്‍ ആക്രമണത്തില്‍ അച്ചു ഉമ്മന്‍ പിന്തുണയുമായി ഭര്‍ത്താവ് ലീജോ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് അച്ചു ഉമ്മനോടൊപ്പമാണെന്ന് ലീജോ കുറിച്ചത്. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നുവെന്ന് ലീജോ ഫിലിപ്പ് പറഞ്ഞു.
ഒരു കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള എന്റെ ഭാര്യ അച്ചു ഉമ്മന്റെ യാത്രയില്‍ ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ ഒപ്പം നില്ക്കുന്നു. തുടക്കം മുതല്‍, അചഞ്ചലമായ അഭിമാനത്തോടെയും ബഹുമാനത്തോടെയും ഞാന്‍ അവര്‍ക്ക് പൂര്ണപിന്തുണയുമായുണ്ടെന്ന് ലീജോ പറയുന്നു.
അശ്രാന്തമായ അര്‍പ്പണബോധത്തിന്റേയും സര്‍ഗ്ഗാത്മകതയുടേയും തെളിവാണ് അവളുടെ നേട്ടങ്ങള്‍. നിലവില്‍ അവര്‍ക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ അസത്യമാണ്. ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും നിലപാടിന്റേയും ഫലമാണ് അച്ചുവിന്റെ വിജയം. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചുവിന്റെ യാത്രയില്‍ ഞാനും കുട്ടികളും ഏറ്റവും അഭിമാനത്തോടെ അവള്‍ക്കൊപ്പമുണ്ടായിരുന്നു. ഇനിയും അത് തുടരും.’ ലീജോ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സൈബര്‍ ആക്രമണത്തില്‍ അച്ചു ഉമ്മന്‍ പരാതി നല്കി. പോലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച സ്നേഹത്തിലും ആദരവിലും അസ്വസ്ഥരായവരാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് നേരത്തെ അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു.
Discussion about this post