കൊച്ചി: റോഡ് സുരക്ഷയ്ക്കായി നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഒരു പക്ഷം രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. ഒരു പക്ഷം ആളുകള്‍ നിയമം പാലിക്കുന്നവരുമാണ്. എഐ ക്യാമറ വന്നതോടെ രണ്ട് യാത്രക്കാര്‍ മാത്രമേ ഇരുചക്രവാഹനത്തില്‍ പാടുള്ളൂ, മാത്രമല്ല രണ്ട് പേരും ഹെല്‍മറ്റും ധരിച്ചിരിക്കണം. പക്ഷേ എന്നിട്ടും ചിലരൊക്കെ ഫൈന്‍ കൊടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുണ്ട് അധികവും. കുട്ടികള്‍ക്ക് പ്രത്യേകിച്ചും ഹെല്‍മറ്റ് ഒഴിവാക്കുന്നവരാണ് ഏറെയും.
ഗതാഗത നിയമം പാലിക്കാന്‍ ഒരു മികച്ച മാതൃകയാണ് എംവിഡി ചൂണ്ടിക്കാട്ടുന്നത്. ഹൃദയം നിറയുന്ന ചിത്രം പങ്കുവച്ചാണ് എംവിഡിയുടെ പോസ്റ്റ്. ഒരച്ഛന്റെയും മകളുടെയും ഇരുചക്രവാഹനത്തിലെ ചിത്രമാണ് എംവിഡി പങ്കുവച്ചത്.
‘അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെണ്‍കുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നല്കുന്ന കാര്യമാണ്. എങ്കിലും ഹെല്‍മെറ്റ് ഒഴിവാക്കാന്‍ അവള്‍ക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്. യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെല്‍മെറ്റ് അവള്‍ക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല..
ഇവള് വളര്‍ന്നു വരുമ്പോള്‍ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയില്‍ പൊതു സമൂഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്. ഹെല്‍മെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നത്. അവരിലാവണം നമ്മുടെ പ്രതീക്ഷ.
സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാന്‍ നില്‍ക്കാതെ പ്രവര്‍ത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട്…എന്നാണ് എംവിഡിയുടെ പ്രശംസാകുറിപ്പ്.
ഇന്നലെ റോഡില്‍ കണ്ട മനസ്സില്‍ പതിയുന്ന ഒരു ദൃശ്യം…
അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെണ്‍കുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നല്കുന്ന കാര്യമാണ്. എങ്കിലും ഹെല്‍മെറ്റ് ഒഴിവാക്കാന്‍ അവള്‍ക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്.യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെല്‍മെറ്റ് അവള്‍ക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല.. ????
ഇവള് വളര്‍ന്നു വരുമ്പോള്‍ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയില്‍ പൊതു സമൂഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്.
ഹെല്‍മെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നത്.അവരിലാവണം നമ്മുടെ പ്രതീക്ഷ.
സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാന്‍ നില്‍ക്കാതെ പ്രവര്‍ത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട്…
Discussion about this post