കോട്ടയം: അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുടെ സോഷ്യൽമീഡിയ കുറിപ്പ് വൈറലാകുന്നു. സുധിയുടെ വിയോഗത്തിന്റെ നടുക്കവും സങ്കടവും മാറുന്നതിന് മുമ്പേ തന്നെ വേദനിപ്പിക്കരുതെന്നാണ് രേണു കുറിക്കുന്നത്.
നേരത്തെ, സുധിയുടെ ഓർമ്മയ്ക്കായി ചില റീലുകൾ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സുധി മരിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ രേണു റാൽസെടുത്ത് നടക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ സജീവമാണെന്നും പ്രചാരണമുണ്ടായിരുന്നു.
ഇതോടെയാണ് കുറിപ്പുമായി രേണു രംഗത്തെത്തിയത്. താൻ ഇപ്പോഴിട്ട റീലുകളെല്ലാം സുധി ഒപ്പമുള്ളപ്പോൾ ചെയ്തതായിരുന്നുവെന്ന് അറിയില്ലേ എന്ന് രേണു ഇൻസ്റ്റാഗ്രാമിലൂടെ ചോദിക്കുന്ന. വീണ്ടും എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് അവർ ചോദിച്ചു. ഇനി സുധി ചേട്ടൻ നേരിട്ടുവന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വീണ്ടും വന്നുകൊണ്ടിരിക്കും. താൻ എന്തുചെയ്യാനാണെന്നും രേണു ചോദിക്കുകയാണ്.

‘ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്”.- എന്നാണ് രേണു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ALSO READ- ഒടുവിൽ ഹനുമാൻ കുരങ്ങിനെ പിടികൂടി; ജർമ്മൻ സംസ്‌കാരിക കേന്ദ്രത്തിലെ ശുചിമുറിയിൽ
ജൂൺ അഞ്ചാംതീയതി പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു സുധിയെ കവർന്ന അപകടം നടന്നത്. വടകരയിൽ നിന്നും പരിപാടി അവതരിപ്പിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം.















Discussion about this post