മലപ്പുറം: ആറുമാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്നാട് സ്വദേശി ശരവണന് ആണ് മരിച്ചത്.
തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ശരവണന്റെ ഭാര്യയെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന് എങ്ങിനെ എത്തിയെന്നതില്‍ ദുരൂഹത നിലനില്ക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്മോര്‍ട്ടം നടത്തിയതിന് ശേഷമേ അറിയൂ.
Discussion about this post